03:45am 11 November 2026
NEWS
സിസ്റ്റേഴ്സിനു ജാമ്യം ലഭിച്ചത് ആശ്വസകരം മാർ റാഫേൽ തട്ടിൽ
03/08/2025  11:14 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിസ്റ്റേഴ്സിനു ജാമ്യം ലഭിച്ചത് ആശ്വസകരം മാർ റാഫേൽ തട്ടിൽ

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ദുരുപദിഷ്ടിതമായി ആരോപിക്കപ്പെട്ടു ജയിലിലടക്കപ്പെട്ട മലയാളി സിസ്റ്റേഴ്സിനു ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു  സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കഴിഞ്ഞ ഒൻപതു ദിവസനങ്ങളായി  തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. സിസ്റ്റേഴ്സിന്റെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച എല്ലാവർക്കും  പ്രത്യേകിച്ച്, കേന്ദ്രസർക്കാരിനും, സംസഥാന സർക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഈ വിഷയത്തിലിടപെട്ട എല്ലാ ജനപ്രതിനിധികൾക്കും  രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും, ഭാരതത്തിലെ മതേതര സമൂഹത്തിനും മേജർ  ആർച്ചുബിഷപ് ആത്മാർത്ഥമായ നന്ദി പ്രകാശിപ്പിച്ചു.  ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനില്പിനായി ഒരുമനസോടെ  പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണെന്നും മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.അതേസമയം കേസിലുൾപ്പെട്ടിരിക്കുന്ന സിസ്റ്റേഴ്സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽനിന്നും  പിൻവാങ്ങില്ല. തികച്ചും ⁠ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി.  അതോടൊപ്പം, നിയമം കയ്യിലെടുക്കാനും അറസ്റ്റുചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ച വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. ഭരണഘടന  എല്ലാവർക്കും  നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പുവരുത്താൻ പൊതുസമൂഹം ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവനങ്ങൾ സൂചിപ്പിക്കുന്നതെന്നും മേജർ ആർച്ചുബിഷപ് പറഞ്ഞു.   

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img